വിദേശമന്ത്രി എസ്. ജയശങ്കര്‍ യു.എ.ഇയിലെത്തുന്നു

അബുദാബി- ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ബുധനാഴ്ച യു.എ.ഇയിലെത്തും.  26ന് അദ്ദേഹം യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്രബന്ധം, സഹകരണം സംബന്ധിച്ചും രാജ്യാന്തര വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പറഞ്ഞു.  കോവിഡിന് ശേഷമുള്ള യു.എ.ഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഏതാണ്ട് 30 ലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇയിലുള്ളത്.

ഈ പര്യടനത്തില്‍ ഡോ. എസ്.ജയശങ്കര്‍ ബഹ്‌റൈനും സീഷെല്‍സും സന്ദര്‍ശിക്കും.

 

Latest News