ബഹ്റൈനില്‍ കാട്ടുപക്ഷികളെ വേട്ടയാടിയ രണ്ട് പേര്‍ പിടിയില്‍

മനാമ- അല്‍മുഹര്‍റഖ് ശ്മശാനത്തില്‍ കാട്ടുപക്ഷികളെ വേട്ടയാടിയ സംഘം അറസ്റ്റില്‍. പക്ഷികളെ വെടിവെച്ച് വീഴ്ത്തി ചാക്കുകളില്‍ നിറച്ച് വെളുത്ത നിസാന്‍ പിക്ക് അപ്പ് ട്രക്കില്‍ കയറ്റുന്ന രണ്ട് പേരുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശേഷം ഇരുവരും ശ്മശാനത്തിന്റെ ഗേറ്റിലൂടെ അതിവേഗം വാഹനമോടിച്ച് പോകുന്നതും വീഡിയോ ക്ലിപ്പിംഗിലുണ്ട്. തങ്ങളെ ക്യാമറയില്‍ പകര്‍ത്തുന്നത് ഇരുവരും അറിഞ്ഞിട്ടില്ലെന്നത് വിഡിയോയില്‍ വ്യക്തമാണ്.
സാമൂഹിക മാധ്യമങ്ങളില്‍ രംഗം വൈറലായതോടെ, ബഹ്റൈന്‍ പോലിസ് പിക്കപ്പ് ട്രാക്ക് ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരെ പ്രോസീക്യൂഷന് കൈമാറിയിട്ടുണ്ട്. അനുമതിയില്ലാതെ വന്യ ജീവികളെ ആക്രമിച്ചതിനാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

Latest News