മാലിന്യം വലിച്ചെറിഞ്ഞാല്‍ കുവൈത്തില്‍ 500 ദിനാര്‍ വരെ പിഴ

കുവൈത്ത് സിറ്റി- നിര്‍ണയിക്കപ്പെട്ട ഇടങ്ങളില്‍ അല്ലാതെ മാലിന്യം നിക്ഷേപിച്ചാല്‍ 50 മുതല്‍ 500 ദിനാര്‍ വരെ പിഴ അടക്കേണ്ടിവരുമെന്ന് പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ്. അത് സംബന്ധിച്ച സമഗ്ര പ്രചാരണം നടത്താനും അതോറിറ്റി പദ്ധതി ആവിഷ്‌കരിച്ചു.

ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയിടങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും പരിസര ശുചീകരണം കൃത്യമായി പാലിക്കണം. പിക്‌നിക് സംഘങ്ങള്‍ മാലിന്യം ഉപേക്ഷിച്ചുപോകുന്ന പ്രവണതയും ഒഴിവാക്കണം. മലിനീകരണത്തിനെതിരായ നിയമം കര്‍ശനമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Latest News