ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു

മസ്‌കത്ത് - ഒമാനില്‍ ഇനി 256 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇവരില്‍ 122 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആറുപേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം ഇപ്പോള്‍ 1386 ആയി. 275 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ 1,22,356 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവരില്‍ 1,13,577 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 92.8 ശതമാനമാണ് രാജ്യത്തെ രോഗമുക്തിനിരക്ക്.

ബഹ്‌റൈനില്‍ നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത് 1538 പേര്‍ മാത്രം. 114 പുതിയ കേസുകള്‍ മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 212 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി 83829 ആയി. 16 പേര്‍ അത്യാസന്നനിലയിലാണ്. പുതിയ മരണങ്ങളില്ല.

യു.എ.ഇയില്‍ 1,065 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 1,60,055 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 707 പേരാണ് രോഗമുക്തിനേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,49,578 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,923 പേരാണ്. രണ്ടുപേര്‍കൂടി രോഗംബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 554 ആയി. പുതുതായി 81,558 കോവിഡ് പരിശോധനകളാണ് നടത്തിയത്.

കുവൈത്തില്‍ 337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1,40,393 ആയി. രണ്ടുപേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 868 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 6,677 പേരാണ്. 80 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. 670 പേര്‍കൂടി രോഗമുക്തിനേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,32,848 ആയി. ഖത്തറില്‍ 186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30 പേര്‍ രാജ്യത്തിന് പുറത്തുനിന്നെത്തിയവരാണ്. 204 പേര്‍കൂടി രോഗമുക്തിനേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,34,486 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,693 പേരാണ്. ഇവരില്‍ 37 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

 

Latest News