Sorry, you need to enable JavaScript to visit this website.

ഹൂത്തി കേന്ദ്രങ്ങളില്‍ സഖ്യസേനയുടെ ശക്തമായ ആക്രമണം

റിയാദ് - ജിദ്ദയില്‍ സൗദി അറാംകൊ ഇന്ധന വിതരണ കേന്ദ്രത്തിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിന് തിരിച്ചെടിയെന്നോണം സന്‍ആയില്‍ ഹൂത്തി കേന്ദ്രങ്ങളില്‍ സഖ്യസേന ശക്തമായ ആക്രമണങ്ങള്‍ നടത്തി.

ഹൂത്തികളുടെ ആയുധപ്പുരകള്‍ അടക്കമുള്ള ലക്ഷ്യങ്ങള്‍ക്കു നേരെയാണ് മിസൈല്‍ ലോഞ്ചറുകള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്.

ജിദ്ദ ആക്രമണം ആസൂത്രണം ചെയ്തവരോടും നടപ്പാക്കിയവരോടും കണക്കു ചോദിക്കുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്  ഹൂത്തി കേന്ദ്രങ്ങളില്‍ സഖ്യസേന ശക്തമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്.

 

Latest News