പോലീസ് നിയമഭേദഗതി പിൻവലിക്കാൻ ഓർഡിനൻസ് ഇറക്കാൻ തീരുമാനം

തിരുവനന്തപുരം-  വിവാദമായ പോലീസ് നിയമ ഭേദഗതി പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിയമഭേദഗതി പിൻവലിക്കാൻ ഓർഡിനൻസ് പുറത്തിറക്കും. നേരത്തെ പുറത്തിറക്കിയ ഓർഡിനൻസ് പിൻവലിക്കാനുള്ള റിപ്പീലിംഗ് ഓർഡിനൻസ് ഇറക്കാനാണ് തീരുമാനം. ഓർഡിനൻസ് ഇന്ന് തന്നെ പുറത്തിറക്കും. ഗവർണർക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകും. ഇന്ന് അജണ്ടക്ക് പുറത്തുള്ള വിഷയമായാണ് ഓർഡിനൻസ് മന്ത്രിസഭ ചർച്ച ചെയ്തത്. ഗവർണർ കൂടി അംഗീകരിക്കുന്നതോടെ നിയമഭേദഗതി ഇല്ലാതാകും. വ്യാപകമായ പ്രധിക്ഷേധമുയർന്നതിനെതുടർന്നാണ്   ഭേദഗതി നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. 
പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ്  പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. 

Latest News