ന്യൂദല്‍ഹി- തലസ്ഥാനത്ത് ബി.ജെ.പി പ്രവര്‍ത്തകനും മകനേയും അക്രമി സംഘം വെടിവെച്ചു കൊന്നു.
ബി.ജെ.പി പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ സുല്‍ഫിക്കര്‍ ഖുറേഷി (57), മകന് ജബ്ബാസ് ഖുറേഷി (22) എന്നിവരാണ് വടക്കു കിഴക്കന്‍ ദല്‍ഹിയിലെ സുന്ദര്‍ നഗ്രിയില്‍ കൊല്ലപ്പെട്ടത്.
ഇരുവരും രാവിലെ വീടിനടുത്തുള്ള പള്ളിയിലേക്ക് പോകുമ്പോഴാണ് സംഭവം. തലയ്ക്ക് വെടിയേറ്റ സുല്‍ഫിക്കര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ മകന് ജബ്ബാസ് ആശുപത്രിയിലുമാണ് മരിച്ചത്.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും പ്രതികളെ കുറിച്ച് വിവരം ലഭിച്ചുവെന്നും പോലീസ് അറിയിച്ചു.
സിസിടിവയില്നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.






