അണ്‍ലോക്കിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി-മംമ്ത മോഹന്‍ദാസ്, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന അണ്‍ലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രം സംവിധാനം ചെയ്യുന്നത് സോഹന്‍ സീനു ലാല്‍ ആണ്. ഡബിള്‍സ്, വന്യം, എന്നീ സിനിമകള്‍ക്ക് ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്‍ലോക്ക്.ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളമാണ്. അഭിലാഷ് ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇന്ദ്രന്‍സ്, ഷാജി നവോദയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Latest News