Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.എൽ.ഇ.ഡി 4കെ ടി.വിയുമായി റിയൽമി; ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങളും വിപണിയിൽ 

വിപണിയിൽ തരംഗമുണ്ടാക്കാൻ പുതിയ സ്മാർട്ട് ഇലക്ട്രൊണിക് ഉപകരണങ്ങളുമായി റിയൽമി. എസ്.എൽ.ഇ.ഡി 4കെ ഉൽപന്നമായ റിയൽമി സ്മാർട്ട് ടി.വി എസ്.എൽ.ഇഡി 4കെ, റിയൽമി 100വാട്ട് സൗണ്ട് ബാർ, മികച്ച 64എം.പി ക്വാഡ് ക്യാമറ ഫോണായ റിയൽമി 7ഐ റിയൽമി 7പ്രോ സൺ കിസ്സ്ഡ് എഡിഷൻ തുടങ്ങിയ ഉൽപന്നങ്ങളാണ് വിപണിയിലെത്തുന്നത്. 
റിയൽമി ബഡ്സ് എയർ പ്രോ, റിയൽമി ബഡ്‌സ് വയർലെസ് പ്രോ, റിയൽമി സ്മാർട്ട് ക്യാമറ 360 ഡിഗ്രി, റിയൽമി സ്മാർട്ട് പ്ലഗ്, റിയൽമി എൻ1 സോണിക് ഇലക്ട്രിക് ടൂത്ത്ബ്രഷ്, റിയൽമി സെൽഫി ട്രൈപോഡ്, റിയൽമി 20,000 എം.എ.എച്ച് പവർ ബാങ്ക് 2 എന്നിവ ഇലക്ട്രോണിക് വിപണിയുടെ ഗതി മാറ്റും. മികച്ച എ.ഐ.ഒ.ടി ഉൽപന്നങ്ങൾ സ്വന്തമായുള്ള മുൻനിര ലൈഫ്‌സ്റ്റൈൽ- ടെക് ബ്രാന്റായി ഉയർന്നുവരാൻ റിയൽമിയെ സഹായിക്കുന്ന നിരവധി സമാർട്ട് ഉൽപന്നങ്ങളാണ് വിപണിയിലെത്തുന്നത്. 
ലോകത്തിലെ ആദ്യ എസ്.എൽ.ഇ.ഡി 4കെയിൽ സാമാർട്ട് ടി.വി എന്ന് അവകാശപ്പെടുന്ന 55 ഇഞ്ച് ടിവിക്ക് എസ്.എൽ.ഇ.ഡി ഡിസ്പ്ലേ, ഡോൾബി ശബ്ദവിന്യാസമുള്ള 24 വാട്സ് ക്വാഡ് സ്റ്റീരിയോ സ്പീക്കറുകൾ, പ്രീമിയം ഡിസൈൻ സംവിധാനങ്ങൾ തുടങ്ങിയവയുണ്ട്. ആദ്യവില്പനയോട് അനുബന്ധിച്ചുള്ള ഓഫർ വില 39,999 രൂപ. റിയൽമി 100 വാട്സ് സൗണ്ട്ബാറിൽ 40വാട്സ് സബ് വൂഫറിനൊപ്പം 60 വാട്സ് ഔട്ട്പുട്ട് നൽകുന്ന നാല് സ്പീക്കറുകളുണ്ട്. വില 6999. റിയൽമി ബഡ്‌സ് എയർ പ്രോ, റിയൽമി ബഡ്‌സ് വയർലെസ് പ്രോ എന്നിവയ്ക്ക് യഥാക്രമം 4999 രൂപ, 3999 രൂപയാണ് വില. 
ഫെസ്റ്റിവൽ ഫസ്റ്റ് സെയിൽ ഓഫറായി റിയൽമി ബഡ്സ് എയർ പ്രോ 4499 രൂപയ്ക്കും റിയൽമി ബഡ്സ് വയർലെസ് പ്രോ 2999 രൂപയ്ക്കും ലഭ്യമാണ്. വമ്പൻ ഫീച്ചറുകളുള്ള റിയൽമി 7ഐ സ്മാർട്ട് ഫോൺ 64എംപി ക്വാഡ് ക്യാമറ, 90ഹെർട്സ് അൾട്രാ സമൂത്ത് ഡിസ്പ്ലേ, 5000 എം.എ.എച്ച് മെഗാ ബാറ്ററി, സ്നാപ് ഡ്രാഗൺ 662 പ്രൊസസർ, 18 വാട്സ് ക്വിക് ചാർജ് എന്നീ വിശേഷങ്ങളോടെയാണ് പുറത്തിറങ്ങുന്നത്. 4ജി.ബി+64 ജി.ബി 7ഐ മോഡലിന് 11,999 രൂപയും 4ജി.ബി+128 ജി.ബി 7ഐ മോഡലിന് 12,999 രൂപയുമാണ് വില. 
റിയൽമി 7 പ്രോ സൺ കിസ്ഡ് എഡിഷൻ 6 ജി.ബി+ 128 ജി.ബി മോഡലിന് 19,999 രൂപയും 8 ജി.ബി+128 ജി.ബി മോഡലിന് 21,999 രൂപയുമാണ് വില.  റിയൽമി സ്മാർട്ട് പ്ലഗ്, സ്മാർട്ട് കാം 360 എന്നിവയ്ക്ക് യഥാക്രമം 799 രൂപയും 2999 രൂപയുമാണ് വില. ഫസ്റ്റ് സെയിൽ ഓഫർ എന്ന നിലയിൽ റിയൽമി സ്മാർട്ട് കാം 360 ഡിഗ്രി 2599 രൂപയ്ക്ക് ലഭ്യമാകും. റിയൽമി എൻ1 സോണിക് ഇലക്ട്രിക് ടൂത്ത് ബ്രഷിന് 799 രൂപയാണ് വില. ഉപഭോക്താക്കൾക്ക് റിയൽമി.കോം, ഫ്ളിപ്കാർട്ട് സൈറ്റുകളിൽ ഇവ ലഭ്യമാണ്.
 

Latest News