തിരുവനന്തപുരം/ ന്യൂദല്‍ഹി- കേരള സര്‍ക്കാര്‍ കൊണ്ടു വന്ന പോലീസ് ആക്ട് ഭേദഗതി റദ്ദാക്കുമെന്ന് സൂചന. പാര്‍ട്ടികളില്‍നിന്നും സമൂഹ മാധ്യമങ്ങളില്‍നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കെ നിയമ ഭേദഗതി റദ്ദാക്കുമെന്ന്
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ദല്‍ഹിയില്‍ സൂചന നല്കി.
ഈ ഓര്‍ഡിനന്‍സ് കൊണ്ടു വന്ന രീതി അംഗീകരിക്കുന്നില്ലെന്നും ഈ ബില്‍ പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആരോപണങ്ങളും പരിശോധിക്കുമെന്നും എല്ലാ ആശങ്കകളും പരിഹരിക്കുന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.






