Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാള സർവകലാശാല  വൈസ് ചാൻസലറായി  ഉഷ ടൈറ്റസ് ചുമതലയേറ്റു 

തിരൂർ- മലയാള സർവകലാശാല വൈസ് ചാൻസലറായി ഡോ. ഉഷ ടൈറ്റസ് ചുമതലയേറ്റു. കാമ്പസിലെത്തിയ അവരെ പരീക്ഷാ കൺട്രോളർ ഡോ. എം.ശ്രീനാഥൻ, രജിസ്ട്രാർ ഡോ. കെ. എം.ഭരതൻ, വിദ്യാർഥി ഡീൻ ഡോ. ടി. അനിതകുമാരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ. മോഹനനാഥ ബാബു, അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവർ ചേർന്നു സ്വീകരിച്ചു. 
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ ഉഷ ടൈറ്റസ് നേരത്തെ കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ  കലക്ടറായും ചെന്നൈ ഐ.ഐ.ടിയിൽ രജിസ്ട്രാറായും സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യ വകുപ്പിൽ സാമ്പത്തികകാര്യ ജോയന്റ് സെക്രട്ടറിയായിരിക്കെ ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) ഡെവലപ്പ്‌മെന്റ് ബാങ്ക്, ബീജിംഗ് ആസ്ഥാനമായുള്ള  എഐഐബി (ഏഷ്യൻ ഇൻഫ്രാസ്‌ട്രെക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്) എന്നിവ യാഥാർഥ്യമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.  ആരോഗ്യ മേഖലയിൽ വിവിധ പരിഷ്‌കരണങ്ങൾ നടപ്പാക്കിയതോടൊപ്പം തിരുവനന്തപുരത്തെ എയിംസ് കെട്ടിടമടക്കം അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരുന്നതിനും നേതൃത്വം വഹിച്ചു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നു എം.ബി.ബി.എസ്, എം.ഡി ബിരുദം നേടിയ അവർ 1993 ഐ.എ.എസ് ബാച്ചുകാരിയാണ്.  
മലയാള സർവകലാശാലയുടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനു ഏറ്റവും മുന്തിയ പരിഗണന നൽകുമെന്നു ചുമലയേറ്റ ശേഷം വൈസ് ചാൻസലർ പറഞ്ഞു. കിഫ്ബി ധനസഹായം ഉപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിനു പ്രാധാന്യം നൽകും.  നിയമാനുസൃത നടപടികൾ പൂർത്തിയാക്കി കലാശാലയ്ക്ക് സ്ഥിരം കാമ്പസ് ഏർപ്പെടുത്താനുള്ള ശ്രമം ത്വരിതപ്പെടുത്തുമെന്നും അവർ പറഞ്ഞു.  
 

Latest News