കോട്ടയം- തന്റെ പേരില്‍ ഫോണ്‍ ചെയ്തു തട്ടിപ്പു നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ടെലിഫോണ്‍ നമ്പരുകള്‍ അടക്കം വെളിപ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി സംവിധായകന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സിനിമ രംഗത്തുള്ള നടിമാരേയും മറ്റു സ്ത്രീകളേയും അല്‍ഫോണ്‍സ് പുത്രനാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് തട്ടിപ്പ്.
9746066514, 9766876651 എന്നീ നമ്പരുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നതെന്ന് അല്‍ഫോണ്‍സ് പോസ്റ്റില്‍ പറയുന്നു. ഈ നമ്പരുകളിലേക്ക് താന്‍ വിളിച്ചപ്പോഴും അല്‍ഫോണ്‍സ് പുത്രനാണ് സംസാരിക്കുന്നതെന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിവരങ്ങള്‍ കാട്ടി പോലീസില്‍ പരാതി നല്‍കിയെന്നും അല്‍ഫോണ്‍സ്. അതിനാല്‍, തന്റെ പേരില്‍ ഏതെങ്കിലും ഫോണ്‍കോള്‍ വന്നാല്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെടുന്ന പോലെ സ്വകാര്യ വിവരങ്ങളോ ഫോട്ടോയോ വീഡിയോയോ കൈമാറരുതെന്നും അല്‍ഫോണ്‍സ് വ്യക്തമാക്കി.