മസാലബോണ്ടില്‍ ഇ.ഡി അന്വേഷണം; ആരാണ് പരാതി നല്‍കിയതെന്ന് തോമസ് ഐസക്

തിരുവനന്തപുരം-  കിഫ്ബി മസാലബോണ്ടിന്റെ കാര്യത്തില്‍ ആരാണ് എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കിയതെന്ന് ബി.ജെ.പിയും യു.ഡി.എഫുമാണ് മറുപടി നല്‍കണ്ടതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

മസാലബോണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് തോമസ് ഐസകിന്റെ പ്രതികരണം. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി. മസാലബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ആര്‍.ബി.ഐക്ക് ഇ.ഡി കത്തയച്ചിട്ടുണ്ട്.

കിഫ്ബിക്ക് വിദേശത്തുനിന്ന് മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതിന് ആര്‍.ബി.ഐ അംഗീകാരം നല്‍കിയിരുന്നുവെന്ന് മന്ത്രി തോമസ് ഐസക് അവകാശപ്പെട്ടു.

 

Latest News