Sorry, you need to enable JavaScript to visit this website.

ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം  അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം- ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരള കോൺഗ്രസ് (എം) ജോസ് കെ. മാണി നയിക്കുന്ന പാർട്ടിക്ക് രണ്ടില ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. കേരള കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗവും കേരള കോൺഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗവും രണ്ടില ചിഹ്നം അനുവദിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ആവശ്യമുന്നയിച്ചിരുന്നു.
കേരള കോൺഗ്രസ് (എം) പാർട്ടിക്ക് അനുവദിച്ച രണ്ടില ചിഹ്നം ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന കേസുകളിലെ വിധിക്ക് വിധേയമായി കമ്മീഷൻ മരവിപ്പിച്ചിരുന്നു. തുടർന്ന് ജോസ് കെ. മാണി വിഭാഗത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ടേബിൾ ഫാൻ ചിഹ്നമായി അനുവദിച്ചിരുന്നു.
കേരള കോൺഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗത്തിന് അവരുടെ അപേക്ഷ പ്രകാരം ചെണ്ടയാണ് ചിഹ്നമായി അനുവദിച്ചത്. ഹൈക്കോടതി വിധി പ്രകാരം കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും ഉപയോഗിക്കുന്നതിനുള്ള അർഹത ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസിനാണ്. ആയതിനാൽ ജോസ് കെ. മാണി വിഭാഗം പാർട്ടി ഭാരവാഹികൾ ശുപാർശ ചെയ്യുന്ന സ്ഥാനാർഥികൾക്ക് രണ്ടില ചിഹ്നം അനുവദിക്കും. ജോസ് കെ. മാണി വിഭാഗത്തിന് മുമ്പ് അനുവദിച്ച ടേബിൾ ഫാൻ ചിഹ്നം സ്വതന്ത്ര സ്ഥാനാർഥികൾക്ക് അനുവദിക്കാവുന്നതാണെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.


 

Latest News