Sorry, you need to enable JavaScript to visit this website.

പ്രായമായിട്ട് വരൂ, ബി.ജെ.പി  സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി

കണ്ണൂര്‍-തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായമാവാത്തതോടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. മത്സരിക്കാന്‍ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ നടപടി. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ പോത്തുകുണ്ടിലാണ് 'പ്രായപൂര്‍ത്തി'യാകാത്ത ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്. പോത്തുകുണ്ട് സ്വദേശി രേഷ്മയായിരുന്നു സ്ഥാനാര്‍ഥി. ഇവര്‍ക്ക് 20 വയസ് മാത്രമേ ഉള്ളൂ. സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളിയതോടെ ഒടുവില്‍ ഡമ്മി സ്ഥാനാര്‍ഥിയെ പിടിച്ച് ഒറിജിനല്‍ സ്ഥാനാര്‍ഥിയാക്കി. നടുവില്‍ പഞ്ചായത്തില്‍ തന്നെ വോട്ടില്ലാ സ്ഥാനാര്‍ഥികളെ നിര്‍ത്തി മുസ്‌ലിം ലീഗിനും ബി.ജെ.പിയ്ക്കും തെറ്റ് പറ്റിയിരുന്നു. പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ബിജെപിയും, പതിനാറാം വാര്‍ഡില്‍ മുസ്‌ലിം ലീഗും പ്രചരണം തുടങ്ങിയശേഷമാണ് തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടില്ലെന്ന് അറിഞ്ഞത്.

Latest News