ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൻ കുറവ് രേഖപ്പെടുത്തി. 221 പേർക്കാണ് ഒറ്റദിവസത്തിനകം കോവിഡ് കണ്ടെത്തിയത്. ഇതിൽ 63 പേരും റിയാദിലാണ്. ബാക്കി ഒരു സ്ഥലത്ത് പോലും 25 ന് മുകളിൽ രോഗികളില്ല. മദീനയിൽ 22ഉം ജുബൈൽ, ജിദ്ദ, മക്ക എന്നിവിടങ്ങളിൽ 12 വീതം രോഗികളുമുണ്ടായി. ബാക്കി മുഴുവൻ നഗരങ്ങളിലും പത്തിൽ താഴെ രോഗികളാണുള്ളത്. 478 പേരുടെ അസുഖം ഭേദമായി. 16 പേർ മരിക്കുകയും ചെയ്തു. 6391 രോഗികളാണ് ചികിത്സയിലുള്ളത്. ഇതിൽ 796 പേരുടെ നില ഗുരുതരമാണ്.