Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് ഹ്രസ്വകാലാവധിയുള്ള വിസിറ്റ് വിസകൾ അനുവദിക്കുന്നു

റിയാദ് - സൗദി അറേബ്യ സന്ദർശിക്കുന്നതിന് വിദേശികൾക്ക് ഹ്രസ്വകാലാവധിയുള്ള വിസിറ്റ് വിസകൾ അനുവദിക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിസിറ്റ്, ഹജ്, ട്രാൻസിറ്റ് വിസാ ഘടനാ ഷെഡ്യൂളിൽ വരുത്തിയ ഭേദഗതി ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽഖുറാ പത്രത്തിൽ പരസ്യപ്പെടുത്തി. 
ട്രാൻസിറ്റ് യാത്രക്കാർക്കുള്ള വിസിറ്റ് വിസകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. വിമാന, കപ്പൽ, കര മാർഗം സൗദിയിലൂടെ ട്രാൻസിറ്റ് ആയി സഞ്ചരിക്കുന്നവർക്കെല്ലാം 48 മണിക്കൂർ 96 മണിക്കൂർ കാലാവധിയുള്ള വിസിറ്റ് വിസകൾ അനുവദിക്കും. 48 മണിക്കൂർ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂർ കാലാവധിയുള്ള വിസക്ക് 300 റിയാലുമാണ് ഫീസ്. വിസിറ്റ്, ഹജ്, ട്രാൻസിറ്റ് വിസാ ഘടനാ ഷെഡ്യൂളിൽ ഭേദഗതി വരുത്തി ഹ്രസ്വകാല വിസിറ്റ് വിസകൾ അനുവദിക്കാൻ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. 

Latest News