സല്‍മാന്‍ രാജാവും ഉര്‍ദുഗാനും ടെലിഫോണില്‍ ചര്‍ച്ച നടത്തി

റിയാദ്- സൗദിയില്‍ ഇന്ന് ആരംഭിക്കുന്ന ജി-20 വെര്‍ച്വല്‍ ഉച്ചകോടിയെ കുറിച്ചും ഉഭയകക്ഷി സഹകരണത്തെ കുറിച്ചും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും ചര്‍ച്ച നടത്തി.

ജി-20 ഉച്ചകോടി ഏകോപനത്തിനു പുറമെ, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും ടെലിഫോണ്‍ സംഭാഷണത്തില്‍ വിഷയമായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുമുള്ള സംഭാഷണ മാര്‍ഗങ്ങള്‍ തുറന്നിടാന്‍ സല്‍മാന്‍ രാജാവും പ്രസിഡന്റ് ഉര്‍ദുഗാനും സമ്മതിച്ചതായി തുര്‍ക്കി പ്രസിഡന്‍സി അറിയിച്ചു.

 

Latest News