ബിനീഷ് കോടിയേരിയോട് 'അമ്മ' വിശദീകരണം തേടും; പാര്‍വതിയുടെ രാജി അംഗീകരിച്ചു

കൊച്ചി- ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ താര സംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനം.
പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനം. ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്ന ആവശ്യം ഉയരുകയും ഭിന്നാഭിപ്രായം ഉടലെടുക്കുകയും ചെയ്തിരുന്നു. 2009 മുതല്‍ ബിനീഷിന് സംഘനടയില്‍ ആജീവനാന്ത അംഗത്വമുണ്ട്. നടി പാര്‍വതി തിരുവോത്തിന്റെ രാജി യോഗം അംഗീകരിച്ചു.

 

Latest News