Sorry, you need to enable JavaScript to visit this website.

ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ് - ചെക് പോയന്റുകളില്‍ നിര്‍ത്തുന്ന സമയത്ത് ഡ്രൈവര്‍മാര്‍ മാസ്‌കുകള്‍ ധരിക്കാതിരിക്കുന്നത് നിയമ ലംഘനമാണെന്നും ഇതിന് പിഴ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


ചെക് പോയന്റുകളില്‍ നിര്‍ത്തുന്ന സമയത്ത് ഗ്ലാസ് താഴ്ത്തുന്ന പക്ഷം കൊറോണ വ്യാപനം തടയുന്നതിന് ഡ്രൈവര്‍മാര്‍ മാസ്‌കുകള്‍ ധരിക്കണം. വാഹനത്തില്‍ ഒറ്റക്കാണെങ്കിലും ചെക് പോയന്റുകളില്‍ നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക്  മാസ്‌ക് ഉണ്ടായിരിക്കണം. വാഹനങ്ങള്‍ക്കകത്ത് വായയും മൂക്കും നന്നായി മൂടുന്ന നിലയിലാണ് മാസ്‌ക് ധരിക്കേണ്ടതെന്നും  അല്ലാത്ത പക്ഷം പിഴ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 

Latest News