ദേശീയ ചലച്ചിത്ര അവാര്‍ഡിന്  മലയാളത്തില്‍  നിന്നും മത്സരിക്കുന്നത് 65 സിനിമകള്‍

കോഴിക്കോട്-അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനുള്ള സ്‌ക്രീനിംഗ് ആരംഭിക്കുന്നു. മലയാളത്തില്‍ നിന്നും 65 സിനിമകളാണ് ഇത്തവണ അവാര്‍ഡിനായി മത്സരിക്കുന്നത്. 
സിനിമകള്‍ കണ്ടു വിധി നിര്‍ണയിക്കാന്‍ കുറഞ്ഞതു 40 ദിവസമെങ്കിലും വേണ്ടിവരും. ഐഎഫ്എഫ്‌ഐയുടെ മത്സര വിഭാഗത്തിലേക്കുള്‍പ്പെടെയുള്ള സിനിമകളുടെ തെരഞ്ഞെടുപ്പു പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി, മോഹന്‍ലാല്‍ ,നിവിന്‍പോളി, സുരാജ് എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ മത്സരിക്കാനുണ്ട്.ദേശീയ അവാര്‍ഡ് ജേതാവ് വിനോദ് മങ്കര ഉള്‍പ്പെടുന്ന ജൂറിയാണു മലയാളം, തമിഴ് സിനിമകളുടെ പ്രാദേശിക തെരഞ്ഞെടുപ്പു നടത്തുന്നത്. എന്നാല്‍ അന്തിമ ജൂറിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.അടുത്ത ആഴ്ച മുതല്‍ സ്‌ക്രീനിംഗ് ആരംഭിക്കും.  പനോരമ വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പും ഉടനുണ്ടാകും. പ്രാദേശിക സിനിമകള്‍ വിവിധ ജൂറി അംഗങ്ങള്‍ അടുത്തയാഴ്ച മുതല്‍ കണ്ടു തുടങ്ങും.   കോവിഡ് പ്രതിസന്ധികള്‍ കാരണം ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെ മാറ്റിവെച്ചിരുന്നു.
ഗോവ രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌ഐ) ജനുവരി 16 മുതല്‍ 24 വരെ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയ പുരസ്‌കാര നിര്‍ണയത്തിനുള്ള നടപടികള്‍ വൈകരുതെന്ന വിലയിരുത്തലിലാണ് മന്ത്രാലയം. ഫലപ്രഖ്യാപനം അടുത്ത വര്‍ഷം ആദ്യത്തേക്ക് നീളാനും സാദ്ധ്യതയുണ്ട്.


 

Latest News