Sorry, you need to enable JavaScript to visit this website.

ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് അംഗങ്ങള്‍ 

കൊച്ചി-ബംഗളുരു മയക്കു മരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ നടന്‍ കൂടിയായ ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍.  'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച് ആവശ്യമുയര്‍ന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ യോഗം. മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതായാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പുറത്താക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നത്. അതിനിടെ, ബിനീഷ് കോടിയേരിയെച്ചൊല്ലി താരസംഘടന അമ്മയില്‍ വാക്കേറ്റവുമുണ്ടായി.  ലഹരിമരുന്നുകേസില്‍ പ്രതിയായ ആളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. പക്ഷെ നടപടി ഉടന്‍ വേണ്ടെന്നാണ് മുകേഷിന്റെ വാദം. ബിനീഷിന്റെ സസ്‌പെന്‍ഷന്‍ വേണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടിമാരും ആവശ്യപ്പെട്ടു. സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന എക്‌സിക്യുട്ടീവ് യോഗത്തിലെ ആവശ്യം ഇടതുപക്ഷ എം.എല്‍.എമാരായ മുകേഷും ഗണേഷ് കുമാറും എതിര്‍ത്തു.


 

Latest News