ന്യൂദല്‍ഹി- പുതുതായി 45,882 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. അതേസമയം രോഗ മുക്തി 84.28 ലക്ഷമാണ്. ദേശീയ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.6 ശതമാനമായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതുവരെ 90,04,365 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 584 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 1,32,162 ആയി ഉയര്‍ന്നു.






