500 കോടിയുടെ മാനനഷ്ടക്കേസ്  ഫയല്‍ ചെയ്ത് അക്ഷയ് കുമാര്‍ 

മുംബൈ-കേരളത്തിലെ യുട്യൂബര്‍ സോഷ്യല്‍ മീഡിയയില്‍ തറയായപ്പോള്‍ വനിതാ ആക്റ്റിവിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതാണ് കണ്ടത്. ഇപ്പോഴിതാ യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നു ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബിഹാര്‍ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്‍ക്കെതിരെയാണ് താരം നോട്ടീസ് നല്‍കിയിരിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത് കേസുമായി തന്റെ  പേര് ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയെന്നാണ് അക്ഷയ് കുമാറിന്റെ ആരോപണം. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളിലൂടെ ഹേറ്റ് ക്യാപെയ്ന്‍ നടത്തിയതായി ആരോപിക്കപ്പെട്ട വ്യക്തിയാണ് റാഷിദ് സിദ്ദിഖി. അപകീര്‍ത്തി പ്രചരണം, മനപ്പൂര്‍വ്വമായ അപമാനിക്കല്‍ തുടങ്ങിയ ചാര്‍ജ്ജുകള്‍ ചുമത്തിയാണ് പോലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സിദ്ദിഖി മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. സുശാന്ത് സിംഗ് കേസില്‍ മുംബൈ പോലീസ്, മഹാരാഷ്ട്ര സര്‍ക്കാര്‍, ആദിത്യ താക്കറെ, അക്ഷയ് കുമാര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു റാഷിദിന്റെ  വീഡിയോകള്‍. ലക്ഷക്കണക്കിന് കാഴ്ചകളാണ് ഈ വീഡിയോകള്‍ക്ക് ലഭിച്ചത്.

Latest News