മുംബൈ-ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സെയ്ഫ് അലിഖാനൊപ്പം തെലുങ്ക് ജനപ്രിയ താരം പ്രഭാസ് ഒന്നിക്കുന്ന ആദിപുരുഷിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. തിയറ്ററുകളില്‍ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രം 2022 ആഗസ്റ്റ് 11നാണ് എത്തുകയെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഓം റൗട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രഭാസ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. തിന്മക്കെതിരെ നന്മയുടെ വിജയ ആഘോഷമാണ് ചിത്രത്തിന്റെ ആധാരം. പ്രഭാസ് നായക കഥാപാത്രം ആദിപുരുഷനെ അവതരിപ്പിക്കുമ്പോള്‍ വില്ലനായി എത്തുന്നത് സെയ്ഫ് അലി ഖാനായിരിക്കും. ത്രീഡി ആക്ഷന്‍ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്. പ്രഭാസിനൊപ്പമുള്ള ഓം റൗട്ടിന്റെ ആദ്യ ചിത്രവും സെയ്ഫ് അലി ഖാനൊപ്പമുള്ള രണ്ടാം ചിത്രവുമാണിത്.