പ്രവാചകന്റെ അനുചരന്മാരെ അപഹസിച്ചു; പള്ളി ഇമാമിന് ആറു മാസം ജയില്‍

മനാമ- ബഹ്‌റൈനില്‍ മുഹമ്മദ് നബി (സ) യുടെ അനുചരന്മാരെ അപഹസിച്ച ഖത്തീബിന് ആറു മാസം ജയില്‍ ശിക്ഷ. വിശ്വാസികളില്‍നിന്നും പ്രത്യേക സെക്യൂരിറ്റി ഡയരക്ടറേറ്റില്‍നിന്നും പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇമാമിനെ പബ്ലിക് പ്രോസിക്യൂഷന്‍ വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു.

ഖുതുബകള്‍ പരിശോധിച്ച പ്രോസിക്യൂട്ടര്‍മാര്‍ക്ക് പ്രവാചകന്റെ അനുചരന്മാരെ അപഹസിക്കുന്ന പരമാര്‍ശങ്ങള്‍ കണ്ടെത്താനും കഴിഞ്ഞു.

പ്രസംഗങ്ങള്‍ താന്‍ നടത്തിയതാണെന്ന് പ്രതി സമ്മതിച്ചതിനു പിന്നാലെയാണ് തേഡ് ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

 

Latest News