ഷാരൂഖ് ഖാന്റെ പത്താന്‍ ചിത്രീകരണം തുടങ്ങി

മുംബൈ-ബോളുവിഡിന് പ്രതീക്ഷയ്ക്ക് വക നല്‍കുന്നവയാണ് ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍. 
കാത്തിരിപ്പിനൊടുവില്‍ ഷാരൂഖ് ഖാന്‍ ചിത്രം പത്താന്റെ ഷൂട്ടിംഗ് ആരംഭിച്ചു. രണ്ട് വര്‍ഷമായി പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോകുകയായിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ദീപിക പദുകോണ്‍ ആണ് സിനിമയിലെ നായിക. ജോണ്‍ എബ്രഹാമും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം സല്‍മാന്‍ ഖാനും അതിഥി താരമായി സിനിമയില്‍ എത്തും.സിനിമയില്‍ ഇത് വരെ കാണാത്ത സ്‌റ്റൈലിഷ് കിംഗ്  ഖാന്റെ അവതാരം കാണാന്‍ സാധിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.


 

Latest News