Sorry, you need to enable JavaScript to visit this website.

ഗര്‍ഭസ്ഥ ശിശുവിന് ശസ്ത്രക്രിയ, അപൂര്‍വ നേട്ടവുമായി ദുബായ്

ദുബായ് - ആറ് മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശുവിന് അപൂര്‍വ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ ടീമിന് അഭിനന്ദനം. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരിട്ടെത്തിയതാണ് ദുബായ് ലത്തീഫ ഹോസ്പിറ്റലിലെ മെഡിക്കല്‍ സംഘത്തെ അഭിനന്ദിച്ചത്.

ഗര്‍ഭസ്ഥശിശുവിന്റെ നട്ടെല്ലിനുള്ള തകരാറ് ശരിയാക്കാനായിരുന്നു ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അപൂര്‍വ ശസ്ത്രക്രിയ. യു.എ.ഇയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ. ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ഒട്ടേറെ ശാരീരിക വൈകല്യങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു.

ഗര്‍ഭാശയത്തില്‍ 25 ആഴ്ച മാത്രം പ്രായമുള്ള, 700 ഗ്രാം ഭാരമുള്ള കുഞ്ഞിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയ ടീമിനെ കണ്ടുവെന്ന് ശൈഖ് ഹംദാന്‍ ചിത്രം സഹിതം ട്വീറ്റ് ചെയ്തു. 

Latest News