ലഡാക്കിലെ തണുപ്പില്‍ സൈനികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

ന്യൂദല്‍ഹി- കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചിട്ടുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യമേര്‍പ്പെടുത്തി. എല്ലാ വര്‍ഷവും നവംബറിന് ശേഷം 40 അടിവരെ മഞ്ഞ് വീഴുകയും താപനില മൈനസ് 30-40 ഡിഗ്രി വരെ താഴുകയും ചെയ്യുന്ന മേഖലയാണിത്.
ചൈനയുമായുള്ള ഏറ്റുമുട്ടുലുകളെ തുടര്‍ന്ന് സമീപകാലത്ത് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ച മേഖലകൂടിയാണ് കിഴക്കന്‍ ലഡാക്ക്. 
'ശൈത്യകാലത്ത് വിന്യസിച്ചിരിക്കുന്ന സൈനികരുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി, ഈ മേഖലയില്‍ വിന്യസിച്ചിരിക്കുന്ന എല്ലാ സൈനികര്‍ക്കും നവീകരിച്ച ജീവിത സൗകര്യങ്ങള്‍ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതായി' ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
വര്‍ഷങ്ങളായി നിര്‍മിക്കുന്ന സംയോജിത സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ക്യാമ്പുകള്‍ക്ക് പുറമെ, വൈദ്യുതി, വെള്ളം, ചൂടാക്കുന്നതിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവും അത്യാധുനിക ജീവിത സൗകര്യങ്ങളം ഇവിടെ പുതുതായി ഒരുക്കിയിട്ടുണ്ട്. 
 

Latest News