തൃഷയുടെ സ്പ്‌നത്തിലുള്ള ആളെ കണ്ടെത്താനായില്ല 

സേലം-തൃഷയുടെ വിവാഹ വാര്‍ത്ത പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് തൃഷ.    ചിമ്പു, റാണ ദഗ്ഗുപതി എന്നിവരുമായി തൃഷയ്ക്കുണ്ടായിരുന്ന പ്രണയം വലിയ ഗോസിപ്പുകളുണ്ടാക്കിയിരുന്നു.  ഹേയ് ജൂഡ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക്  തൃഷ കടന്നുവന്നത്.   ഇതുവരെയായി വിവാഹം കഴിക്കാത്ത തൃഷയോട് എല്ലാ അഭിമുഖങ്ങളിലും ചോദിക്കുന്ന ചോദ്യമാണ് പ്രതിശ്രുതവരനെക്കുറിച്ചുള്ളത്.  എന്നാല്‍ ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരമിപ്പോള്‍.  എന്നെ മനസിലാക്കുന്ന ഒരാള്‍ക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്നും അത് ഒരു പ്രണയ വിവാഹമായിരിക്കുമെന്നുമാണ് താരം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.   ഇപ്പോള്‍ താരം മലയാളത്തിലേക്കുള്ള തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഒരുക്കത്തിലാണ്.  മോഹന്‍ലാലിന്റെ നായികയായിട്ടാണ് താരം എത്തുന്നത്.  ജിത്തു ജോസഫിന്റെ റാമിലാണ് താരം എത്തുന്നത്.   ഏതാണ്ട് 20 വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം.  തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും പ്രിയപ്പെട്ട താരമാണ് തൃഷ.  

Latest News