തബ്‌ലീഗിനെതിരായ വാര്‍ത്ത; ചാനലുകളെ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- ടെലിവിഷന്‍ ചാനലുകളില്‍ വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സംവിധാനമുണ്ടാക്കണമെന്ന് സുപ്രീം കോടതി. ദല്‍ഹിയില്‍ നടന്ന തബ് ലീഗ് സമ്മേളനം കോവിഡ് വ്യാപനത്തിനു കാരണമാക്കിയെന്ന മാധ്യമ പ്രചാരണം സംബന്ധിച്ച് ശരിയായ സത്യവാങ്മൂലം നല്‍കാത്തതിന് കോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലം കേബിള്‍ ടി.വി നെറ്റ് വര്‍ക്ക് ആക്ട് പ്രകാരമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചൂണ്ടിക്കാട്ടി.
തബ് ലീഗ് സമ്മേളനത്തെ കോവിഡുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ ന്യായീകരിക്കുന്നതാണ് കേന്ദ്രത്തിന്റെ സത്യാവങ്മൂലം. മുസ്ലിം സമുദായത്തെ മൊത്തത്തല്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സംഘാടകരേയും അതില്‍ പങ്കെടുത്തവരെയുമാണ് കുറ്റപ്പെടുത്തിയതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.

 

Latest News