Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദേശികള്‍ക്ക് നിബന്ധനകളോടെ വാക്‌സിന്‍ നല്‍കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി-  കുവൈത്തില്‍ വിദേശികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കും.  ഇതനുസരിച്ചു രാജ്യത്തെ വിദേശികളുടെ വിവരശേഖരണം  കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍  ആരംഭിച്ചു.
 
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനുമായി ചേര്‍ന്ന് വിവിധ താമസ മേഖലകളിലെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ക്കാണ്  തുടക്കമായത്.

നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും വാക്‌സിന്‍ നല്‍കുക. സ്വദേശം, താമസസ്ഥലം, പ്രായം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്.


 

Latest News