Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദേശത്ത് കുടുങ്ങിയവര്‍ക്ക്  വര്‍ക്ക് പെര്‍മിറ്റുമായി കുവൈത്ത്

കുവൈത്ത് സിറ്റി- കുവൈത്തില്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശികള്‍ക്ക് തൊഴില്‍ അനുമതി പത്രം അഥവാ വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ ആരംഭിച്ചു. കുവൈത്തിലേക്ക് മടങ്ങിയെത്താന്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അതോറിട്ടിയാണ് അറിയിച്ചത്.

തൊഴിലുടമകള്‍ക്ക് ആവശ്യമുള്ള വിദേശി ജീവനക്കാരുടെ പട്ടിക ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയക്കാന്‍ മന്ത്രിസഭ രൂപീകരിച്ച ആരോഗ്യസമിതി അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നടപടി സ്വീകരിച്ചത്.

ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് സുരക്ഷാ അനുമതി നേടിയ ശേഷം വിദേശത്ത് കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് ഓവര്‍സീസ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് തൊഴിലുടമകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് സമര്‍പ്പിക്കുന്ന അഭ്യര്‍ഥന അനുസരിച്ചായിരിക്കും തൊഴില്‍ അനുമതി നല്‍കുക.

അനുമതി ലഭിക്കുന്നതോടെ തൊഴിലുടമകള്‍ വിദേശത്തുള്ള തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അയക്കുന്നതാണ്. തുടര്‍ന്ന് വിദേശ തൊഴിലാളികള്‍ക്ക് അതത് രാജ്യങ്ങളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുവൈത്തിലേക്ക് മടങ്ങി വരാനാവും.


 

Latest News