മെഗാസ്റ്റാര്‍ മമ്മൂട്ടിയും ടോവിനോ തോമസും ഒന്നിക്കുന്നു

കൊച്ചി-മലയാള സിനിമയില്‍ ആദ്യമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും ടോവിനോ തോമസും ഒന്നിക്കുന്നു.  നവാഗതയായ രഥീന ഷെര്‍ഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ടയുടെ തിരക്കഥയൊരുക്കിയ ഹര്‍ഷാദ്, വൈറസിന്റെ തിരക്കഥ ഒരുക്കിയ സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ക്യാമറാമാന്‍ ഗിരീഷ് ഗംഗാധരന്‍, സംവിധായകന്‍ ജേക്‌സ് ബിജോയ്, , കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ് എന്നിവരും ചിത്രത്തിനായി ഒന്നിക്കുന്നു.
ഹര്‍ഷാദാണ് മമ്മൂട്ടി അഭിനയിച്ച 'ഉണ്ട'യുടെ തിരക്കഥ എഴുതിയത്. ടോവിനോയുടെ വൈറസ് ഫഹദ് ഫാസിലിന്റെ വരത്തന്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി സുഹാസും ഷര്‍ഫുവും തിരക്കഥ നിര്‍വഹിച്ചിരുന്നു.മമ്മൂട്ടിയെയും ടോവിനെയും ചേര്‍ത്ത് സിനിമ ഒരുക്കുവാന്‍ സംവിധായകന്‍ ബേസില്‍ ജോസഫിന് നേരത്തെ പദ്ധതിയുണ്ടായിരുന്നു. ഉണ്ണി. ആര്‍ ആയിരിക്കും സിനിമയുടെ തിരക്കഥ രചിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ മൂലം ആ പദ്ധതി തടസ്സപ്പെട്ടു. ഇതിനിടെയാണ് രഥീനയുടെ ചിത്രത്തില്‍ ഇരുവരും ഒരുമിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. പാര്‍വതി നായികയായ 'ഉയരെ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു രഥീന. ഗിരീഷ് ഗംഗാധരനായിരിക്കും സിനിമയുടെ ഛായാഗ്രഹണം. 


 

Latest News