റൗഡി ബേബി ഗാനം യുട്യൂബില്‍  കണ്ടിട്ട് കൊതി തീരാതെ പ്രേക്ഷകര്‍ 

വടകര-സായി പല്ലവിയെ മലയാളികള്‍ക്ക് വളരെ ഇഷ്ടമാണ്. പ്രേമത്തിലെ ശാലീന സുന്ദരിയായ ടീച്ചറുടെം ഇമേജാണ് താരത്തിന്. ഇതെല്ലാം മാറിക്കിട്ടും റൗഡി ബേബി പാട്ടും ഡാന്‍സും കണ്ടാല്‍. 
സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു മാരി 2 വിലെ റൗഡി ബേബി എന്ന് തുടങ്ങുന്ന ഗാനം. ഇന്ത്യയില്‍ മാത്രമല്ല രാജ്യത്തിനു പുറത്തും ഗാനം താരംഗമായിരുന്നു. ഇപ്പോള്‍ ഇതാ ഈ പാട്ട് യൂട്യൂബില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ഇട്ടിരിക്കുകയാണ്. വന്‍ ബില്ല്യണ്‍ വ്യൂവേര്‍സ് ആണ് പാട്ടിന് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. വന്‍ ബില്ല്യണ്‍ കാഴ്ചക്കാര്‍ കാണുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ ഗാനം എന്ന റെക്കോര്‍ഡ് കൂടി പാട്ട് സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും വന്‍ ബില്ല്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ അഞ്ചാമത്തെ വീഡിയോ കൂടിയാണ് റൗഡി ബേബി. ധനുഷും സായി പല്ലവിയും ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട്. 2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ എന്ന നേട്ടം റൗഡി ബേബി സ്വന്തമാക്കിയിരുന്നു. യുവന്‍ ശങ്കര്‍രാജ സംഗീതം നിര്‍വ്വഹിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ധനുഷാണ്. ധനുഷും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടേതാണ് കൊറിയോഗ്രാഫി.

Latest News