മുംബൈ- പഞ്ചാബി സുന്ദരി വാമിഖ ഗാബി മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ്.
ടോവിനോ തോമസ് നായകനായ ഹിറ്റ് ചിത്രം ഗോദയിലൂടെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത നായികയാണ് വാമിഖ ഗാബി. ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന വാമിഖ പഞ്ചാബി, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. താരം കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത് പഞ്ചാബിയിലാണ്.
ഗോദയില്‍ നായികയായി വന്നതോടെ കേരളത്തില്‍ ഒരുപാട് ആരാധകരെ താരം സ്വന്തമാക്കി. അതിന് ശേഷവും വാമിഖ മലയാളത്തില്‍ അഭിനയിച്ചു. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം. പുത്തന്‍ ഫോട്ടോസും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു തുറന്നുപറച്ചിലാണ് വൈറലാകുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങെനെ.
എന്നും ഞാന്‍ പ്രണയിക്കുന്നത് സിനിമയെയാണ്. ആ ഒരൊറ്റ കാരണമാണ് മുംബൈയില്‍ എത്തിച്ചത്. ഒരു ദിവസം രാവിലെ മുംബൈയില്‍ താമസിക്കാന്‍ എത്തുകയായിരുന്നു. കുട്ടിക്കാലം മുതല്‍ നടിയാവണമെന്ന ആഗ്രഹമുണ്ട്. ഞാന്‍ ഒരു കലാകാരിയാവുമെന്ന് അച്ഛന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഏതു മേഖലയിലായിരിക്കും എത്തുക എന്നതുമാത്രം അറിയില്ലായിരുന്നു.
ബോളിവുഡ് സിനിമയില്‍ അഭിനയിച്ചാണ് അഭിനയ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നപ്പോഴാണ് എല്ലാ ഭാഷകളില്‍നിന്നും അവസരം ലഭിച്ചത്. ഒരു താരത്തിന് വളരാന്‍ അനുയോജ്യമായ നഗരമാണ് മുംബൈ- വാമിഖ പറഞ്ഞു