അബുദാബി- യു.എ.ഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും 48 ഇനം ബിസിനസുകള്‍ക്ക് പുതിയ ഫ്രീലാന്‍സര്‍ ലൈസന്‍സുമായി അബുദാബി. പ്രാദേശിക സേവന ഏജന്റിന്റെയോ യു.എ.ഇ പൗരന്റെയോ പങ്കാളിത്തമില്ലാതെ അനുവദിക്കുന്ന ലൈസന്‍സാണ് സാമ്പത്തിക വികസന വകുപ്പ് (എഡിഡിഇഡി) പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്രീലാന്‍സ് ലൈസന്‍സുകള്‍ ഇതുവരെ യുഎഇ പൗരന്മാര്‍ക്ക് മാത്രമേ നല്‍കിയിരുന്നുള്ളു. സ്ഥാപനങ്ങള്‍ക്കു കീഴില്‍ മാത്രമേ വിദേശികള്‍ക്ക് ജോലിയും നല്‍കിയിരുന്നുള്ളൂ.
പുതിയ ലൈസന്‍സ് പൗരന്മാരല്ലാത്തവര്‍ക്ക് അവരുടെ താമസസ്ഥലങ്ങളില്‍ നിന്നോ ഏതെങ്കിലും അംഗീകൃത സ്ഥലങ്ങളില്‍ നിന്നോ ബിസിനസ് നടത്താന്‍ അനുമതി നല്‍കുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കഴിവുകള്‍, പുതുമകള്‍, പ്രാദേശികമായി ലഭ്യമായ വൈദഗ്ദ്ധ്യം എന്നിവയെ പിന്തുണക്കുക, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുക, സാമ്പത്തിക വൈവിധ്യവത്കരണം എന്നിവയാണ് പുതിയ ലൈസന്‍സിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി.
അപേക്ഷകന്‍ പൊതുമേഖലാ ജീവനക്കാരനാണെങ്കില്‍ സര്‍ക്കാര്‍, തൊഴിലുടമയില്‍ നിന്ന് അനുമതി വാങ്ങുകയും പൊതു നിബന്ധനകള്‍ പാലിക്കുകയും വേണം.
സ്വകാര്യമേഖലയില്‍ സ്ഥിരമായ തൊഴില്‍ കരാറില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ തൊഴിലുടമയുടെ ലൈസന്‍സുമായി സാമ്യമുള്ളതാകാന്‍ പാടില്ല. പൊതുനിബന്ധനകള്‍ക്കു പുറമെ തൊഴിലുടമയുടെ അംഗീകാരം നിര്‍ബന്ധമായിരിക്കും.
നിലവില്‍ തൊഴിലുടമയുടെ ബിസിനസ് വ്യത്യസ്തമാണെങ്കില്‍ തൊഴിലുടമയുടെ അംഗീകാരം ആവശ്യമില്ല. അതേസമയം, അപേക്ഷകന്‍ സ്വകാര്യ മേഖലയില്‍ പാര്‍ട്ട് ടൈം കരാറില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഇത് ബാധകമാണ്.
ഫാഷന്‍ ഡിസൈന്‍, വസ്ത്രം, പ്രകൃതി-സൗന്ദര്യാത്മക പൂക്കളുടെ ക്രമീകരണം, ഫോട്ടോഗ്രാഫി സ്റ്റുഡിയോ, ഇവന്റ് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ഇവന്റ് മാനേജ്‌മെന്റ്, ഗിഫ്റ്റ് പാക്കേജിംഗ്, ജ്വല്ലറി ഡിസൈന്‍, വെബ് ഡിസൈന്‍, പ്രോജക്ട് ഡിസൈന്‍, മാനേജ്‌മെന്റ് സേവനങ്ങള്‍, വിവര്‍ത്തനം, കാലിഗ്രാഫി, ഡ്രോയിംഗ്, സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ കാര്‍ഷിക മാര്‍ഗ്ഗനിര്‍ദ്ദേശം, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ് വെയര്‍ മേഖലകളിലെ കണ്‍സള്‍ട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ്, ലീഗല്‍ കണ്‍സള്‍ട്ടന്‍സി, പബ്ലിക് റിലേഷന്‍സ്, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ്, കീട നിയന്ത്രണം, പദ്ധതി വികസനം, സംഭരണം, സാങ്കേതിക ഇന്‍സ്റ്റാളേഷനുകള്‍, ഹരിത കെട്ടിടങ്ങള്‍, വിവരസാങ്കേതികവിദ്യ, സാമ്പത്തിക സാധ്യതാ പഠനങ്ങള്‍, മനുഷ്യര്‍ വിഭവങ്ങള്‍, ടൂറിസം, പൈതൃകം, വിനോദം, അഡ്മിനിസ്‌ട്രേറ്റീവ് പഠനങ്ങള്‍, ഭക്ഷ്യ സുരക്ഷ, ചരക്ക് രൂപകല്‍പ്പന, മികച്ച കല, വാസ്തുവിദ്യാ ചിത്രങ്ങള്‍, സമുദ്ര സേവനങ്ങള്‍.
ജീവിതശൈലി വികസനം, മാര്‍ക്കറ്റിംഗ് പഠനങ്ങള്‍, പാര്‍ലമെന്ററി പഠനങ്ങള്‍, ഊര്‍ജ മേഖലയിലെ മാര്‍ക്കറ്റിംഗ്-ബാങ്കിംഗ് സേവനങ്ങള്‍, ബഹിരാകാശ, ലോജിസ്റ്റിക് കണ്‍സള്‍ട്ടേഷനുകള്‍, ഫിറ്റ്‌നസ്, കലാസൃഷ്ടികള്‍, ശില്‍പങ്ങള്‍, കരകൗശല വസ്തുക്കള്‍, അച്ചടി സേവനങ്ങള്‍, ഫോട്ടോകോപ്പിയിംഗ്, പൂന്തോട്ടപരിപാലനം, ലാന്‍ഡ്‌സ്‌കേപ്പിംഗ് തുടങ്ങിയവ ഫ്രീലാന്‍സ് ലൈസന്‍സ് അനുവദിക്കുന്ന ബിസിനിസുകളില്‍ ഉള്‍പ്പെടുന്നു.






