ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 41,100 കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 88,14,579 ആയി വര്‍ധിച്ചു. 24 മണിക്കൂറിനിടെ 447 മരണങ്ങള്‍ രേഖപ്പെടുത്തിയോടെ മരണസംഖ്യ1,29,635 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,503 ആക്ടീവ് കേസുകള്‍ കുറഞ്ഞു. നിലവില്‍ മൊത്തം സജീവ കേസുകള്‍ 4,79,216 ആണ്.കഴിഞ്ഞ ദിവസം 42,156 പേര്‍ കൂടി ആശുപത്രി വിട്ടു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ രോഗമുക്തി നിരക്ക് 93.09 ശതമാനവും മരണനിരക്ക് 1.47 ശതമാനവുമാണ്. മൊത്തം കേസുകളുടെ 5.44 ശതമാനമാണ് സജീവ കേസുകള്‍.
നവംബര്‍ 14 ന് 8,05,589 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്തതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 12,48,36,819 ടെസ്റ്റുകളാണ് നടത്തിയത്.






