ന്യൂദല്‍ഹി- കോവിഡ് മഹാമാരിക്കെതിരെ വികസിപ്പിച്ച എല്ലാ പ്രധാന വാക്സിനുകളുടേയും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ടെന്നും 20 വാക്സിനുകള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് പറഞ്ഞു.
ഇവയില്‍ രണ്ടെണ്ണം അന്തിമ ഘട്ടത്തിലാണെന്നും എട്ടാമത് ബ്രിക്സ് എസ്ടിഐ മന്ത്രിതല യോഗത്തില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ 20 വാക്സിനുകള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അവയില്‍ രണ്ടെണ്ണം വികസനത്തിന്റെ ഏറ്റവും പുരോഗമിച്ച ഘട്ടത്തിലാണ്. ഐസിഎംആര്‍-ഭാരത് ബയോടെക് സഹകരണത്തിലൂടെ വികസിപ്പിച്ച കോവാക്സിന്, സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് എന്നിവയാണ് ഏറെ മുന്നോട്ടു പോയിരിക്കുന്നത്. ഇവയുടെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടന്നുവരികയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുവാദത്തോടെയും മേല്‍നോട്ടത്തിലുമാണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടക്കുന്നത്.






