ദോഹ- കോവിഡ് മുന്‍കരുതലിന്റെ ഭാഗമായുള്ള മാസ്ക് ധരിക്കാത്തതിനെ തുടര്‍ന്ന് ഖത്തറില്‍ 162 പേര് കൂടി പിടിയിലായി. കാറില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പേരുമായി യാത്ര ചെയ്തതിന് 16 പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു.
കഴിഞ്ഞ ദിവസം മാസ്ക് ധരിക്കാത്തതിന് 164 പേരെയും വാഹനയാത്രാ വ്യവസ്ഥ ലംഘിച്ച ഏഴു പേര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.
കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കുടുംബങ്ങള്‍ ഒഴികെ വാഹനങ്ങളില്‍ നാലുപേരില്‍ കൂടുതല്‍ യാത്ര പാടില്ല തുടങ്ങിയ വ്യവസ്ഥകള്‍ രാജ്യത്ത് നിലവിലുണ്ട്.






