മോഹന്‍ലാലിന്റെ ദീപാവലി ആഘോഷം  ദുബായില്‍ ഒപ്പം  സഞ്ജയ് ദത്തും

ദുബായ്-കോവിഡ് ഭീതിയിലാണ് ഇത്തവണത്തെ ദീപാവലി ആഘോഷം. മോഹന്‍ലാലും ആഘോഷത്തിരക്കില്‍ തന്നെയാണ്. ദുബായില്‍വച്ചാണ് താരം ദീപാവലി ആഘോഷിക്കുന്നത്. കൂടെ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തുമുണ്ട്. ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദുബായിയില്‍ ഐ.പി.എല്‍. ഫൈനല്‍ മത്സരം നടക്കുന്ന വേദിയില്‍ എത്തിയ ലാലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. താരത്തിനൊപ്പം ഭാര്യ സുചിത്രയുമുണ്ടായിരുന്നു. ദുബായിലെ വീട്ടില്‍ പാചകം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. കോവിഡ് കാലത്തു ചിത്രീകരിച്ച, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ ദുബായിലേക്ക്  പറന്നത്.
 

Latest News