പാരീസ്- ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. യൂറോപ്പിലും അമേരിക്കയിലും കോവിഡ് രണ്ടാം തരംഗം ശക്തമാകുകുയാണ്.
ആഗോള വ്യാപകമായി 13,03,783 പേരാണ് ഇതുവരെ മരിച്ചതെന്ന് എ.എഫ്.പി കണക്കുകള്‍ വ്യക്തമാക്കുന്നു. 53,380,442 പേര്‍ക്കാണ് വിവിധ രാജ്യങ്ങളിലായി രോഗം ബാധിച്ചത്.
അമേരിക്കയിലാണ് അഞ്ചിലൊന്ന് മരണം. യു.എസില്‍ ഇതുവരെ 2,44,345 പേര് മരിച്ചു. ബ്രസീലില്‍ 1,64,737 പേരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1,29,188 പേരും മരിച്ചു.
മെക്സിക്കോ (97,624), ബ്രിട്ടന് (51,304 ) എന്നീ രാജ്യങ്ങളാണ് മരണസംഖ്യയില്‍ തൊട്ടടുത്ത്.






