Sorry, you need to enable JavaScript to visit this website.

ഒരുമയിലേക്ക് നയിക്കട്ടെ; ദീപാവലി ആശംസ നേർന്ന് ശൈഖ് മുഹമ്മദ്

ദുബായ്- ലോകമെങ്ങും ദീപാവലി ആഘോഷിക്കുന്നവർക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യി ആശംസ നേർന്നു.

ദീപാവലി നാളിൽ കൊളുത്തുന്ന പ്രകാശം നമ്മെ ഒന്നിപ്പിക്കുകയും നല്ലൊരു നാളെയിലേക്ക് നമ്മെ നയിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ നല്‍കിയ ആശംസയില്‍ പറഞ്ഞു.

 ശനിയാഴ്ച രാത്രി ഗ്ലോബൽ വില്ലേജിൽ വർണാഭമായ വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്. വ്യാഴം , വെള്ളി ദിവസങ്ങളിലും ഗ്ലോബൽ വില്ലേജിൽ വെടിക്കെട്ടുണ്ടായിരുന്നു. ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ഈമാസം 21 വരെ വെടിക്കെട്ടുണ്ടാകും

Latest News