അവധി വേണമെന്ന് കോടിയേരി ആവശ്യപ്പെട്ടു, അനുവദിച്ചു-എം.വി ഗോവിന്ദൻ 

തിരുവനന്തപുരം- പാർട്ടി സെക്രട്ടറി പദവിയിൽനിന്ന് അവധി വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അനുവദിച്ചതെന്ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്റർ. സെക്രട്ടറിയുടെ ചുമതല നിർവഹിക്കാൻ കോടിയേരിക്ക് കഴിയാത്ത സഹചര്യത്തിൽ വിജയരാഘവന് ചുമതല നൽകുകയായിരുന്നു. എത്രകാലത്തേക്കാണ് അവധി എന്നത് ചികിത്സ കഴിഞ്ഞതിന് ശേഷമേ പറയാനാകൂ. രാഷ്ട്രീയ എതിർപ്രചാരണങ്ങളെ പാർട്ടി നേരത്തെയും നേരിട്ടിട്ടുണ്ടെന്നും ഇതും പാർട്ടി നേരിടുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഈ തീരുമാനം പി.ബി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Latest News