ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 44,879 കോവിഡ് കേസുകളും 547 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയിലെ കണക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 87,28,795 ആയും മരണസംഖ്യ 1,28,668 ആയും വര്‍ധിച്ചു.
ഇതിനകം 81,15,580 പേര്‍ രോഗമുക്തി നേടി. 4,84,547 ആണ് ആക്ടീവ് കോവിഡ് കേസുകള്‍.






