വാഷിങ്ടണ്‍- അമേരിക്കയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഒന്നരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മരണങ്ങളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.1,45,000 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തതോടെ അമേരിക്കയിലെ ആകെ കേസുകള്‍ 10,238,243 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടയില്‍ 1535 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 2,47,290 ആയി. ഒരു ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം കോവിഡ് മരണങ്ങള് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 239,588 ആയി ഉയര്‍ന്നു.
കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇതാദ്യമായി കോവിഡ് മൂലം ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടന്നു. 61,694 പേരാണ് രാജ്യത്ത് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ശരാശരി 1661 പേരെയാണ് പ്രതിദിനം ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.