പാറ്റ്ന- ബിഹാറിൽ ഭരണം നിലനിർത്താൻ എൻ.ഡി.എക്ക് സഹായകമായത് വെറും 84,900 വോട്ടിന്റെ ഭൂരിപക്ഷം. ബി.ജെ.പിയും ജെ.ഡി.യുവും ഉൾക്കൊള്ളുന്ന എൻ.ഡി.എയും രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വത്തിലും മഹാസഖ്യവും തമ്മിൽ ആകെയുള്ള വോട്ട് വ്യത്യാസം 0.2 ശതമാനം മാത്രം. 74 സീറ്റ് നേടിയ ബി.ജെ.പിക്ക് 82,01,298 വോട്ടുകൾ ലഭിച്ചു. 43 സീറ്റ് നേടിയ ജെ.ഡി.യുവിന് ലഭിച്ചത് 64,84,414 വോട്ട്. മുൻ മുഖ്യമന്ത്രി ജിഥിൻ റാം മഞ്ചിയുടെ എച്ച്.എ.എം നേടിയത് 3,75,564 വോട്ട്. മുകേഷ് സാഹ്്നിയുടെ വി.ഐ.പിക്ക് 6,39,342 വോട്ടുകൾ.
19 സീറ്റ് നേടിയ കോൺഗ്രസിന് 39,94,912 വോട്ടുകൾ ലഭിച്ചു. 75 സീറ്റ് സ്വന്തമാക്കിയ ആർ.ജെ.ഡി 96,63,584 വോട്ടുകൾ ലഭിച്ചു. 12,50,869 വോട്ടുകളാണ് സി.പി.ഐ.എം.എൽന് ലഭിച്ചത്. സി.പി.ഐക്ക് 3,49,489 വോട്ടും സി.പി.എമ്മിന് 3,56,855 വോട്ടുകളും ലഭിച്ചു.