മനാമ- ബഹ്‌റൈൻ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. ബഹ്‌റൈൻ ന്യൂസ് എജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഭൗതിക ശരീരം ബഹ്‌റൈനിൽ എത്തിച്ച ശേഷം മറവുചെയ്യും. രാജ്യത്ത് ഒരാഴ്ച്ചത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് മുഴുവൻ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. ബഹ്‌റൈൻ രാജാവാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.