ന്യൂദല്‍ഹി- രാജ്യത്ത് 44,281 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 86,36,012 ആയി. 512 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,27,571 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 6557 പേര്‍ക്ക് രോഗം ഭേദമായി. ആക്ടീവ് കേസുകള്‍ 4,94,657 ആണ്. മഹാരാഷ്ട്രയില്‍ 93,400 ആക്ടീവ് കേസുകളുണ്ട്. സംസ്ഥാനത്ത് 45,435 പേരാണ് മരിച്ചത്. ഇതുവരെ 11,430 പേര്‍ മരിച്ച കര്‍ണാടകയില്‍ 31,082 ആക്ടീവ്‌കേസുകളാണുള്ളത്.






