വിദേശികളായ ചാരിറ്റി പ്രവർത്തകർ ചമഞ്ഞ് പണം തട്ടുന്നു

കൊച്ചി-  വിദേശികളായ ചാരിറ്റി പ്രവർത്തകർ ചമഞ്ഞ് എറണാകുളം സ്വദേശിയിൽനിന്ന്  20 ലക്ഷം രൂപ തട്ടിയ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് ഇത്തരത്തില്‍ കോടികള്‍ നഷ്ടമായിട്ടുണ്ടെന്നാണ് സൂചന.  തട്ടിപ്പിൽ പ്രത്യേകമായി അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക് പറഞ്ഞു. പുതുതായി ആരംഭിച്ച സൈബർ ക്രൈം പോലീസ് സ്റ്റേഷനെ ഇതിനായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനം നടത്താൻ താത്‌പര്യമുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പിന്‍റെ തുടക്കം.

അക്കൗണ്ട് മുഖേന പണം അയച്ചുനൽകാമെന്നറിയിച്ച് വിവരങ്ങൾ കരസ്ഥമാക്കും.വിശ്വാസം ഉറപ്പിക്കാന്‍ വിദേശ നമ്പറുകളില്‍നിന്ന് വിളിക്കുകയും ചെയ്യും.  തടർന്ന്  പണം അയച്ചുവെന്നും മറ്റും തെളിയിക്കുന്ന ഫോട്ടോകളും രേഖകളും എത്തിക്കും. ഇതിനു പിന്നാലെ ആർ.ബി.ഐ., ആദായ നികുതി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണെന്ന് പറഞ്ഞ് വിളിച്ചാണ് പണം ട്രാന്‍സ്ഫർ ചെയ്യാന്‍ ആവശ്യപ്പെടുക.  ഇന്ത്യയിൽ പണം എത്തിയിട്ടുണ്ടെന്നും വിദേശ രൂപ ഇന്ത്യൻ രൂപയിലേക്ക് മാറ്റുന്നതിനായി പണം നൽകണമെന്നുമാണ് അറിയിച്ചു കൊണ്ടാണ് തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. 

Latest News